മന്ത്രി അനൂപ് ജേക്കബിനെതിരെ പരസ്യ വിമര്‍ശനവുമായി ജോണി നെല്ലൂര്‍

Posted on: March 12, 2016 6:11 pm | Last updated: March 13, 2016 at 10:25 am

jhony nellorതിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബിനെതിരെ ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പരസ്യമായി രംഗത്ത്. മറവി മനുഷ്യന്‍ സംഭവിക്കുന്നതാണ്. എന്നാല്‍, പ്രധാനപ്പെട്ട കാര്യങ്ങള്‍ അനൂപ് മറക്കരുതെന്ന് ജോണി നെല്ലൂര്‍ ഓര്‍മ്മിപ്പിച്ചു. ജേക്കബ് ഗ്രൂപ്പിന് മൂന്ന് സീറ്റ് കിട്ടണം. ചര്‍ച്ചയും കൂടിയാലോചനയുമില്ലാതെയാണ് തനിക്ക് സീറ്റ് നിഷേധിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

ചര്‍ച്ച തൃപ്തികരമാണെന്ന് അനൂപ് ജേക്കബിന്റെ അഭിപ്രായം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഇത് വിലപേശാനുള്ള അവസരം ഇല്ലാതാക്കും. ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്ന കാര്യം അനൂപിനോടും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ഡെയ്‌സി ജേക്കബിനോടും പറഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു.