ദന്ത ചികിത്സ കൂടുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും

Posted on: March 12, 2016 1:58 pm | Last updated: March 15, 2016 at 8:17 pm
SHARE

dubai health authorityദുബൈ: എമിറേറ്റിലെ നാല് സര്‍ക്കാര്‍ ആശുപത്രികളിലും 13 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ദന്തചികിത്സ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ചികിത്സ വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി നാദ് അല്‍ ഹമര്‍, അല്‍ മിസ്ഹര്‍ കേന്ദ്രങ്ങളില്‍ പുതുതായി ദന്ത സുരക്ഷ ഈ വര്‍ഷംതന്നെ അല്‍ ബര്‍ഷ ക്ലിനിക്കിലും തുടങ്ങും.
നേരത്തേ അല്‍ ബദ്അയില്‍ മാത്രമായിരുന്നു ദന്തചികിത്സയുണ്ടായിരുന്നത്. ദുബൈ ഹെല്‍ത് അതോറിറ്റിക്കുകീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി രണ്ടുലക്ഷത്തോളം പേര്‍ 2015ല്‍ ദന്തചികിത്സ തേടിയെത്തിയതാതി ഹെല്‍ത് അതോറിറ്റി ഡയറക്ടര്‍ ഡോ. ഹംദ സുല്‍ത്താന്‍ അല്‍ മിസ്മര്‍ പറഞ്ഞു. ഡെന്റല്‍ ക്ലിനിക്കുകളില്‍ മുന്‍കൂര്‍ ബുക്കിംഗ് ഇല്ലാതെതന്നെ ചികിത്സ തേടാവുന്നതാണ്. എന്നാല്‍ വിദഗ്ധചികിത്സ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.