യു എ ഇയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: March 12, 2016 1:22 pm | Last updated: March 12, 2016 at 11:53 pm
SHARE

uaeഷാര്‍ജ: യു എ ഇയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ഷാര്‍ജയിലെ മദാമിനടുത്ത് ഹത്ത റോഡില്‍ ഇന്നലെ രാത്രി 12നായിരുന്നു അപകടം. ദുബൈ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥികളായ കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷ്‌റഫിന്റെ മകന്‍ അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് സുനൂന്‍(19) എന്നിവരാണ് മരിച്ചത്. ഇവരടക്കം അഞ്ച് സഹപാഠികള്‍ മദാമിലെ കൂട്ടുകാരന്റെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാറിനു പിറകില്‍ അമിത വേഗതയില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ രണ്ടു പേര്‍ ചികിത്സയിലാണ്. അപകടം വരുത്തിയ കാറിന്റെ െ്രെഡവറും മദാം ഗവ.ആശുപത്രിയില്‍ ചികിത്സയിലാണ്.
അസ്മിതിന്റെ പിതാവ് അഷ്‌റഫ് ദുബൈയില്‍ റസ്‌റ്റോറന്റ് ബിസിനസ് നടത്തിവരികയാണ്. മാതാവ്: ഹാജറ. സഹോദരങ്ങള്‍: അര്‍ഷദ്, അഫ്‌സല്‍, ഹാഷിര്‍, അജ്‌വദ്, ഫാത്വിമ.
അസ്മിത് അടക്കം എല്ലാവരും നാട്ടില്‍ അവധിക്ക് പോയിരുന്നു. പരീക്ഷയായതിനാല്‍ അസ്മിത് ഒരാഴ്ച മുന്‍പ് മടങ്ങിയതാണ്. മദാം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here