എംഎം ലോറന്‍സ് നല്‍കിയ മാനനഷ്ടക്കേസില്‍ ഗൗരിയമ്മ മാപ്പപേക്ഷ നല്‍കി

Posted on: March 10, 2016 6:53 pm | Last updated: March 10, 2016 at 6:53 pm

gouri-amma-1കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സ് നല്‍കിയ മാനനഷ്ടക്കേസില്‍ കെ.ആര്‍. ഗൗരിയമ്മ മാപ്പപേക്ഷ നല്‍കി. എറണാകുളം സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കിയത്. പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ലോറന്‍സ് ഭൂമിവാങ്ങിയെന്നു ഗൗരിയമ്മ ആരോപിച്ചിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ഗൗരിയമ്മ മാപ്പപേക്ഷയില്‍ പറയുന്നു. എന്നാല്‍ മാപ്പപേക്ഷ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ കേസ് പിന്‍വലിക്കുന്നകാര്യം ആലോചിക്കാമെന്നാണു ലോറന്‍സിന്റെ നിലപാട്