സെന്‍സെക്‌സ് 171 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: March 10, 2016 5:29 pm | Last updated: March 10, 2016 at 5:29 pm
SHARE

sensexമുംബൈ: തുടര്‍ച്ചയായ ആറ് ദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 170.62 പോയിന്റ് നഷ്ടത്തില്‍ 24623.34ലും നിഫ്റ്റി 45.65 പോയിന്റ് താഴ്ന്ന് 7486.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്.

1186 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1415 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, മാരുതി, ഭാരതി, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഭേല്‍, റിലയന്‍സ്, ഗെയില്‍, ഇന്‍ഫോസിസ്, എല്‍ആന്റ്ടി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here