അമേരിക്കയില്‍ വെടിവെപ്പില്‍ അഞ്ചുമരണം

Posted on: March 10, 2016 4:09 pm | Last updated: March 10, 2016 at 4:09 pm

gunപിറ്റ്‌സ്ബര്‍ഗ്: പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ തോക്കുധാരികളായ രണ്ടംഗ സംഘം നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് വെടിവെപ്പില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എട്ടോളം ആളുകള്‍ക്ക് വെടിയേറ്റെന്നാണ് സൂചന. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ദൃക്‌സാക്ഷികള്‍ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പോലീസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.