വിഎസും പിണറായിയും മത്സരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

Posted on: March 10, 2016 1:38 pm | Last updated: March 11, 2016 at 8:59 am
SHARE

VSന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഡല്‍ഹിയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗമാണ് ഇരു നേതാക്കളും മത്സരിക്കണമെന്ന തീരുമാനത്തില്‍ എത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കേണ്ടെന്നും അവയ്‌ലെബിള്‍ പിബി തീരുമാനിച്ചിട്ടുണ്ട്. രണ്ടുപേരും മത്സരിക്കുന്നത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നും പിബി വിലയിരുത്തിയിട്ടുണ്ട്. ഐകകണ്‌ഠ്യേനയാണ് അവയ്‌ലെബിള്‍ പൊളിറ്റ് ബ്യൂറോ ഈ തീരുമാനങ്ങളെല്ലാം കൈക്കൊണ്ടത്.
പിബിയുടെ തീരുമാനം വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അവതരിപ്പിക്കും. യച്ചൂരിക്ക് പുറമേ പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് പിബി നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമോ എന്ന കാര്യം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യാനും പിബി തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here