ഏഷ്യന്‍ കമ്യൂണിറ്റി ഫുട്‌ബോള്‍: ഇന്ത്യന്‍ ടീമിന് സ്‌പോണ്‍സര്‍മാരായി

Posted on: March 9, 2016 8:06 pm | Last updated: March 9, 2016 at 8:06 pm

football-symbolic_7_1ദോഹ: നാലാമത് ഏഷ്യന്‍ കമ്യൂണിറ്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ കെയര്‍ ആന്‍ ക്യുവര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുമെന്ന് എം ഡി അബ്ദുര്‍റഹ്മാന്‍ ഇ പി അറിയിച്ചു. ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, നേപ്പാള്‍, ചൈന, ജപ്പാന്‍, ഫിലിപ്പൈന്‍സ്, കൊറിയ, ലബനാന്‍, ജോര്‍ദാന്‍, സിംഗപ്പൂര്‍, തായിലാന്‍ഡ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ 12 ഏഷ്യന്‍ ടീമുകളാണ് പങ്കെടുക്കുന്നത്. ഖത്വര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് (ഖിയ) ആണ് ഇന്ത്യന്‍ ടീമിനെ സജ്ജീകരിക്കുന്നത്. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീമില്‍ കേരളം, ഗോവ, ചെന്നൈ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള കളിക്കാരാണുള്ളത്. ബിജോ പോള്‍ നയിക്കുന്ന ടീമിന്റെ മാനേജര്‍ സഫീര്‍ ചേന്നമംഗല്ലൂരും അസിസ്റ്റന്റ് മാനേജര്‍ ജോണ്‍ ടെസ ഗോവയുമാണ്.