ഒളിഞ്ഞു നോട്ടക്കാര്‍ക്കും സദാചാര പോലീസിനും മുന്നറിയിപ്പുമായി കളക്ടര്‍ ബ്രോ

Posted on: March 9, 2016 10:54 am | Last updated: March 9, 2016 at 11:00 am

COLLECTOR2ഒളിഞ്ഞു നോട്ടക്കാര്‍ക്കും സദാചാര പൊലീസ് ചമയുന്നവര്‍ക്കും മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത്. ഒളിഞ്ഞ് നോട്ടവും സദാചാര പൊലീസ് ചമയലും അത്ര നന്നല്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.

ചെറുപ്പക്കാരുടെ ഇടപെടലിന് സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല. കോഴിക്കോട് സാക്ഷ്യം വഹിച്ച ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണമെന്നും കളക്ടര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

പട്ടിണിപ്പാവങ്ങളെ കാണുമ്പോള്‍ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്‍പക്കത്ത് കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ഒരു പറ്റം യുവാക്കള്‍, സംസ്‌കാരം തകരുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നുവെന്ന് കളക്ടര്‍ കുറിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

 

ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്‌. ഒന്നാം ഭാഗം ഒരു അഭ്യർത്ഥനയാണു. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിനു ഒരു സമൂഹത്തിൽ വരുത്താ…

Posted by Collector, Kozhikode on Tuesday, March 8, 2016