ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ വധശിക്ഷ: ബംഗ്ലാദേശ് സുപ്രീം കോടതി ശരിവെച്ചു

Posted on: March 9, 2016 9:51 am | Last updated: March 9, 2016 at 9:51 am

mir khasim aliധാക്ക: 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യദിന സമരക്കാലത്ത് പാക്കിസ്ഥാനൊപ്പം ചേര്‍ന്ന് കൂട്ടക്കൊല നടത്തിയെന്ന കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ വിധി സുപ്രിംകോടതി ശരിവെച്ചു. ജമാഅത്തെ ഇസ്‌ലാമി നേതാവ് മിര്‍ ഖാസിം അലിക്കെതിരായ വിധിയാണ് ചീഫ് ജസ്റ്റിസ് എസ് കെ സിന്‍ഹ ശരിവെച്ചത്.

ജമാഅത്ത് പ്രവര്‍ത്തകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സുപ്രീം കോടതിക്ക് മുന്നില്‍ ഏര്‍പ്പെടുത്തിയത്.
തട്ടിക്കൊണ്ടുപോയി കൊലനടത്തി, ക്രൂരമായി പീഡിപ്പിച്ചു എന്നിങ്ങനെയുള്ള കാസിമിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വൃത്തങ്ങള്‍ അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും സമ്പന്നനായ നേതാവണ് ഖാസിം അലി.
കപ്പല്‍ നിര്‍മാണ കമ്പനി നടത്തുന്ന ഇയാള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് നിയമക്കുരുക്കില്‍ അകപ്പെടുന്നത്. നവംബര്‍ 14ലെ പ്രത്യേക ട്രിബുണലിന്റെ വിധക്കെതിരെ കാസിം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.