ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിക്ക് ഉപാധികളോടെ അനുമതി; അഞ്ചുകോടി പിഴ

Posted on: March 9, 2016 5:30 pm | Last updated: March 10, 2016 at 12:53 pm

art of living

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ യമുന നദീ തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോല്‍സവത്തിന് ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കി. അതേസമയം അഞ്ചുകോടി രൂപ പിഴചുമത്തിയിട്ടുണ്ട്. പരിപാടിക്ക് അനുമതി നല്‍കിയതില്‍ പറ്റിയ പാളിച്ചക്ക് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിക്ക് അഞ്ചുലക്ഷം രൂപയും ഡല്‍ഹി പൊലൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിക്ക് ഒരുലക്ഷം രൂപയും പിഴ വിധിച്ചു

കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ യമുനാതീരത്താണ് സാംസ്‌കാരികോല്‍സവം നടക്കുക. യമുന നദിയുടെ മറുകരയില്‍ നിന്ന് വേദിയിലേക്കുള്ള പാലങ്ങള്‍ സൈന്യത്തെക്കൊണ്ട് നിര്‍മ്മിച്ചത് പാര്‍ലിമെന്റിലും പുറത്തും ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. പരിപാടിക്കായി മരങ്ങള്‍ വെട്ടിനശിപ്പിച്ചതും വിമര്‍ശനത്തിന് കാരണമായിരുന്നു.