ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്‌

Posted on: March 9, 2016 6:00 am | Last updated: March 9, 2016 at 11:49 am

suryagrahan2014-1ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് സംഭവിക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമായിരിക്കും സൂര്യഗ്രഹണം അനുഭവപ്പെടുകയെന്ന് ഈ മേഖലയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ രാവിലെ 6.30 മുതല്‍ 6.45 വരെ മാത്രമായിരിക്കും സൂര്യഗ്രഹണം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൂര്യോദയം നേരത്തെ സംഭവിക്കുന്നതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ ഇത് ദൃശ്യമാകും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത് നേരിട്ടു കാണാന്‍ സാധിക്കില്ല. ഈ ഗ്രഹണത്തിന് ശേഷം അടുത്ത സൂര്യഗ്രഹണം കാണാന്‍ 2019 ഡിംസബര്‍ 26 വരെ ഇന്ത്യക്കാര്‍ കാത്തിരിക്കേണ്ടിവരും. ഇതിനിടെ നടക്കുന്ന ഗ്രഹണങ്ങള്‍ ഒന്നും തന്നെ ഇന്ത്യയില്‍ ദൃശ്യമാകില്ല. 2011ലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമായത്.