Connect with us

Gulf

ഇറാനില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഒമാന്‍

Published

|

Last Updated

മസ്‌കത്ത്:ഇറാനിലെ ചബാഹാര്‍ തുറമുഖത്ത് വന്‍നിക്ഷേപത്തിനും സുല്‍ത്താന്‍ ഖാബൂസ് തുറമുഖവുമായി ബന്ധിപ്പിച്ചു നേരിട്ടുള്ള ബോട്ട് സര്‍വീസിനും സലാലയിലേക്കു കപ്പല്‍ സര്‍വീസിനും ഒമാന്‍ പദ്ധതി. ഇതിന്റെ ഭാഗമായി ഒമാന്‍ വാണിജ്യ, വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസൂദിന്റെയും ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസിയുടെയും നേതൃത്വത്തിലുള്ള ഉന്നതതലസംഘം ചബാഹാര്‍ തുറമുഖത്ത് സന്ദര്‍ശനം നടത്തി. ഇവര്‍ക്കൊപ്പം പ്രമുഖ വ്യവസായികളും വിവിധ മന്ത്രാലയങ്ങളിലെ ഉന്നതരുമുണ്ടായിരുന്നു. കപ്പല്‍, ബോട്ട് സര്‍വീസുകള്‍ തുടങ്ങുന്നത് സലാല, സുല്‍ത്താന്‍ ഖാബൂസ്, ചബാഹാര്‍ തുറമുഖങ്ങളുടെ വികസനത്തിനു വഴിയൊരുക്കും.

ഇറാനിലെ സ്വതന്ത്രവ്യാപാര മേഖലയിലെ പെട്രോകെമിക്കല്‍ വ്യവസായകേന്ദ്രങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. ധനകാര്യം, ബാങ്കിംഗ്, കസ്റ്റംസ്, വ്യാപാരം, വാണിജ്യം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഒമാനുമായി സഹകരണം വ്യാപിപ്പിക്കാന്‍ ഇതിനോടകം ധാരണയായിട്ടുണ്ട്.
വാതക പൈപ്പ്‌ലൈന്‍, വ്യോമയാനസഹകരണ പദ്ധതികളുമുണ്ടാകും. വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കുമുള്ള വീസാ നടപടിക്രമങ്ങള്‍ ഇരുരാജ്യങ്ങളും ലളിതമാക്കും. കൂടുതല്‍ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിന്റെ സൂചനകള്‍ നല്‍കി ഇറാനിയന്‍ നിക്ഷേപകരുടെ വന്‍ സംഘം മസ്‌കറ്റിലെ ഇന്നവേഷന്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി.