അഞ്ച് സൗജന്യ ആപ്പുകള്‍ ആര്‍ ടി എ പുറത്തിറക്കി

Posted on: March 8, 2016 2:26 pm | Last updated: March 8, 2016 at 2:57 pm

appദുബൈ: ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിപ്പിക്കാനാവുന്ന അഞ്ച് പുതിയ ആപ്ലിക്കേഷനുകള്‍ ആര്‍ ടി എ പുറത്തിറക്കി. ആര്‍ ടി എ ദുബൈ, സ്മാര്‍ട് സാലിക്, സ്മാര്‍ട് ഡ്രൈവ്, ഡ്രൈവേഴ്‌സ് ആന്റ് വെഹിക്കിള്‍സ്, സ്മാര്‍ട് പാര്‍ക്കിംഗ് എന്നീ പേരുകളിലാണ് പുതിയ ആപ്പുകള്‍. ഡ്രൈവിംഗ്, പാര്‍ക്കിംഗ് എന്നിവക്കൊപ്പം പൊതുഗതാഗത മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന ആപ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ആര്‍ ടി എയുടെ പോര്‍ട്ടലില്‍നിന്ന് ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാന്‍ സാധിക്കും.
സാലിക് വിവരങ്ങള്‍, ടാക്‌സി ബുക്കിംഗ്, വികലാംഗര്‍ക്കുള്ള ആര്‍ ടി എ സേവനങ്ങള്‍, ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് സേവനങ്ങള്‍, എമര്‍ജന്‍സി ലിങ്ക്‌സ്, പേഴ്‌സണലൈസ്ഡ് ഡാഷ് ബോര്‍ഡ്, ഫൈന്‍സ്-എന്‍ക്വയറിആന്റ് പേയ്‌മെന്റ്‌സ്, നോള്‍ കാര്‍ഡ് ബാലന്‍സ്, മദീനത്തി സര്‍വീസ് തുടങ്ങിയവയിലേക്ക് ആപ്പിലൂടെ പ്രവേശിക്കാന്‍ കഴിയും.