കണ്ണൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വിദ്യാര്‍ഥികള്‍ക്ക് മുന്നിലിട്ട് വെട്ടി

Posted on: March 8, 2016 10:18 am | Last updated: March 8, 2016 at 6:06 pm

knifeകണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ സ്‌കൂള്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടി. ബിജെപി പ്രവര്‍ത്തകനായ വലിയാണ്ടി പീടിക ബിജുവിനാണ് വെട്ടേറ്റത്. ചൊക്ലി എസ് എന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ ഓട്ടോ തടഞ്ഞു നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണം. കാലിനും കൈകള്‍ക്കും ഗുരുതര പരുക്കേറ്റ ബിജുവിനെ തലശ്ശേരി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.