ഫേസ്ബുക്കില്‍ ഭാര്യയെ ‘വില്‍പ്പനക്ക്’ വെച്ചയാള്‍ കുടുങ്ങി

Posted on: March 8, 2016 4:33 am | Last updated: March 7, 2016 at 11:34 pm

facebookഇന്‍ഡോര്‍: ഫേസ്ബുക്കില്‍ ഭാര്യയെ ഒരു ലക്ഷം രൂപക്ക് ‘വില്‍പ്പനക്ക്’ വെച്ച യുവാവ് കുടുങ്ങി. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ സ്ത്രീകളുടെ അഭിമാനം കളങ്കപ്പെടുത്തുന്നതിനെതിരെയുള്ള ഐ പി സി 509 വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ സ്വദേശി ദിലീപ് മാലി (30)യാണ് ഭാര്യയെ വില്‍പ്പനക്ക് വെച്ചതായി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റിട്ടത്. തന്റെ കടം തീര്‍ക്കാന്‍ ഭാര്യയെ ഒരു ലക്ഷം രൂപക്ക് വില്‍ക്കുന്നുവെന്നായിരുന്നു ഹിന്ദിയിലുള്ള പോസ്റ്റ്. ഇതൊടൊപ്പം ഭാര്യയും മകളുമുള്ള ഫോട്ടോയും താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ തന്റെ ഫോണ്‍നമ്പറും ദിലീപ് ചേര്‍ത്തിരുന്നു.
ബന്ധുക്കള്‍ വഴി ഈ വിവരമറിഞ്ഞ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ വാടക വീട്ടിലായിരുന്നു താമസം. കടക്കാരെ ഭയന്ന് ദീലീപ് ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചപ്പോള്‍ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.