മാനംഭംഗം ചെറുക്കാന്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവതി ആശുപത്രിയില്‍; സുഹൃത്തുക്കള്‍ അറസ്റ്റില്‍

Posted on: March 7, 2016 9:30 am | Last updated: March 7, 2016 at 1:31 pm

RAPEകൊല്‍ക്കത്ത: മാനഭംഗം ചെറുക്കാന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവതി ആശുപത്രിയില്‍. കൊല്‍ക്കത്തക്ക് സമീപം ഹൊവാര്‍ത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍ സുഹൃത്തിനെയും രണ്ട് കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തു.

ആണ്‍സുഹൃത്തിനെ കാണാനാണ് യുവതി എത്തിയത്. ഈ സമയം ഇയാളുടെ രണ്ട് സൃഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. സംഘം യുവതിക്ക് മയക്കുമരുന്ന് അടങ്ങിയ വെള്ളം കുടിക്കാന്‍ നല്‍കുകയും മാനഭംഗത്തിന് ശ്രമിക്കുകയുമായിരുന്നു. യുവതി കൂകി വിളിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ട യുവതി കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതും പ്രതികളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചതും.