Connect with us

Gulf

മുഹമ്മദ് ബിന്‍ സായിദ് സിറ്റിക്ക് 47 കോടിയുടെ വികസന പദ്ധതി

Published

|

Last Updated

അബുദാബി: മുഹമ്മദ് ബിന്‍ സായിദ് സിറ്റി, മുസഫ്ഫ എന്നിവിടങ്ങളിലെ പശ്ചാത്തല വികസനത്തിനായി 47കോടി ദിര്‍ഹത്തിന്റെ പദ്ധതി അബുദാബി നഗരസഭ പ്രഖ്യാപിച്ചു. ഈ മേഖലയുടെ ഉള്‍ഭാഗങ്ങളില്‍ റോഡുകള്‍, ഉദ്യാനങ്ങള്‍, സ്‌പോര്‍ട്‌സ് ക്വാര്‍ട്ടുകള്‍, റിസര്‍വോയറുകള്‍, ജല വിതരണ ശൃംഖലകള്‍, പമ്പിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനായാണ് തുക വിനിയോഗിക്കുകയെന്ന് നഗരസഭാ ജനറല്‍ മാനേജര്‍ മുസബ്ബാഹ് അല്‍ മുറാര്‍ വ്യക്തമാക്കി.

ഈ രണ്ട് നഗരങ്ങളുടെയും തന്ത്രപ്രധാനമായ പ്രാധാന്യവും കൂടി കണക്കിലെടുത്താണ് വികസനപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി തുകയില്‍ 20 കോടി ദിര്‍ഹം മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഉള്‍ഭാഗങ്ങളിലെ റോഡുകള്‍ക്കായി മാത്രമാണ്. മണ്ണിന്റെ ഗുണനിലവാരം ഉയര്‍ത്താനും പാര്‍ക്കിംഗ് മേഖല നിര്‍മിക്കാനും ഇന്റര്‍ലോക്കിംഗിനുമെല്ലാം തുക വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അല്‍ മുറാര്‍ പറഞ്ഞു. ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇവയുടെ 70 ശതമാനവും പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തിനായാണ് ഇപ്പോള്‍ നഗരസഭ തുക അനുവദിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Latest