രോഹിത് വെമുല യാക്കൂബ് മേമന്‍ അനുസ്മരണം സംഘടിപ്പിച്ചിരുന്നു: വികെ സിംഗ്

Posted on: March 5, 2016 10:01 pm | Last updated: March 6, 2016 at 10:23 am

V K SINGH copyന്യൂഡല്‍ഹി: രോഹിത് വെമുല മുബൈ സ്‌ഫോടനകേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമന്‍ അനുസ്മരണം ചടങ്ങ് നടത്തിയതായി കേന്ദ്ര മന്ത്രി വി.കെ. സിംഗ്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്‍ഹയ്യ കുമാര്‍ തന്റെ മാതൃക അഫ്‌സല്‍ ഗുരുവല്ല, രോഹിത് വെമുലയെന്നു പറഞ്ഞതായി താന്‍ വായിച്ചുവെന്നും എന്നാല്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല യാക്കൂബ് മേമനായി അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചിരുന്നുവെന്നു വി.കെ. സിംഗ് പറഞ്ഞു. ബിജെപിയുടെ യുവജനവിഭാഗമായ ഭാരതീയ ജനത യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും ഇന്ത്യയെ അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പമാണോ നാം നില്‍ക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. രാജ്യസ്‌നേഹം രാജ്യത്ത് പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ വിദേശനയത്തെ അദ്ദേഹം പുകഴ്ത്തി. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചുവെന്നു സിംഗ് പറഞ്ഞു. . ഓരോ രാജ്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ രാജ്യം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി കൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.