Connect with us

National

സൈനികശേഷി കുറക്കാന്‍ നടപടിയുമായി പ്രതിരോധമന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: സൈനികരുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ സൈനികശേഷി കുറക്കാന്‍ ശ്രമം നടത്തുന്നു. 1.3 മില്യണ്‍ പട്ടാളക്കാര്‍ കരസേന, വ്യോമസേന, നാവികസേന വിഭാഗങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിലുണ്ട്. കടുത്ത സാമ്പത്തിക ബാധ്യത വരുന്നതിനാലാണ് സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ശ്രമം ആരംഭിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. വേഗത്തില്‍ നടപ്പിലാക്കാവുന്ന കാര്യമല്ല ഇതെന്നും ഏതെല്ലാം മേഖലകളില്‍ കുറവുവരുത്താമെന്ന് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

വേതനം, പെന്‍ഷന്‍ വിഭാഗങ്ങളില്‍ സൈനികര്‍ക്കായി വന്‍ തുകയാണ് ചെലവഴിക്കുന്നത്. വേതന വിഭാഗത്തില്‍ ഈ വര്‍ഷം 95,000 കോടി രൂപയും പെന്‍ഷന്‍ വിഭാഗത്തില്‍ 82,333 കോടി രൂപയും ചെലവു വരും. അതേസമയം, പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനായി കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14,000 കോടി രൂപ കുറച്ച് 80,000 കോടി മുടക്കാനേ ഇത്തവണ ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളൂ.

---- facebook comment plugin here -----

Latest