വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ റോക്കറ്റ് വിക്ഷേപിച്ചു

Posted on: March 5, 2016 11:44 am | Last updated: March 5, 2016 at 11:44 am

Falcon rockettഫ്‌ളോറിഡ: എസ്ഇഎസ്-9 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുമായി യുഎസ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചു. കേപ് കനാവറല്‍ വ്യോമ സ്റ്റേഷനില്‍ നിന്നാണ് വെള്ളിയാഴ്ച രാത്രി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.

ബോയിംഗ് നിര്‍മിച്ച 5,721 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ബ്രോഡ്ബാന്‍ഡ്-ടെലിവിഷന്‍ ചാനലുകളുടെ പ്രക്ഷേപണം തുടങ്ങിയവ സാധ്യമാക്കുന്നതാണ് ഉപഗ്രഹങ്ങള്‍.