പുതിയ ഡസ്റ്റര്‍ വിപണിയില്‍;വില 8.46 ലക്ഷം മുതല്‍

Posted on: March 4, 2016 7:33 pm | Last updated: March 4, 2016 at 7:33 pm
SHARE

DUSTERന്യൂഡല്‍ഹി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോള്‍ട്ടിന്റെ ജനപ്രിയ വാഹനമായ ഡസ്റ്ററിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. പുത്തന്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 8.66 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. 2012 ല്‍ വിപണിയിലെത്തിയ ഡസ്റ്ററിന് ഏറ്റവും വലിയ പരിഷ്‌കാരമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. പുതിയ ഡസ്റ്ററിന്റെ ഏറ്റവും വലിയ സവിശേഷത ആറ് സ്പീഡ്
ആട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ഗിയര്‍ബോക്‌സാണ്.
ഡസ്റ്ററില്‍ 32 തരം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മോഡലിനെ ഒരുക്കിയതെന്ന് റെനോ അവകാശപ്പെടുന്നു. എന്‍ജിനിലോ ഷാസിയിലോ പുതിയ പതിപ്പിന് മാറ്റമില്ല. എന്നാല്‍ ബോഡിയില്‍ വരുത്തിയ മാറ്റങ്ങളുണ്ട് , പുതിയ എല്‍ഇഡി ടെയ്ല്‍ ലാംപ് , അലോയ് വീലുകള്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മിററുകള്‍ എന്നിവയും പുതിയ മാറ്റങ്ങളാണ്. പുതിയ സെന്റര്‍ കണ്‍സോള്‍ , ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം, നവീകരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , ഓട്ടോമാറ്റിക് എസി, റിയര്‍ വ്യൂ ക്യാമറ എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകതകള്‍.

DUSTER 2ഫ്രഞ്ച് കമ്പനി റെനോയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വേരോട്ടം നല്‍കിയ ഡസ്റ്റര്‍ 2012 ജൂലൈയിലാണ് വിപണിയിലെത്തിയത്. ഇതിനോടകം 1.40 ലക്ഷം എണ്ണം വില്‍പ്പന നേടിയിട്ടുണ്ട്. മഹീന്ദ്ര സ്‌കോര്‍പ്പിയോ , ഹ്യുണ്ടായി ക്രെറ്റ , മാരുതി എസ് ക്രോസ് മോഡലുകളാണ് ഡസ്റ്ററിന്റെ എതിരാളികള്‍ .റെനോ കോംപാക്ട് എസ്‌യുവിയുടെ ബുക്കിങ് റെനോ ഡീലര്‍ഷിപ്പുകളില്‍ സ്വീകരിക്കും.

ഡല്‍ഹി എക്‌സ്‌ഷോറൂം വില
RXE Petrol 4x2MT – Rs 8,46,999; RXL Petrol 4x2MT – Rs 9,26,999; Standard Diesel 84bhp 4x2MT – Rs 9,26,999; RXE Diesel 84bhp 4x2MT – Rs 9,46,999; RXL Diesel 84bhp 4x2MT – Rs 10,26,999; RXS Diesel 84bhp 4x2MT – Rs 10,76,999; RXZ Diesel 84bhp 4x2MT – Rs 11,46,999; RXL Diesel 109bhp 4×2 MT – Rs 11,06,999; RXZ Diesel 109bhp 4×2 MT – Rs 12,26,999; RXL Diesel 109bhp 4×2 AMT – Rs 11,66,999; RXZ Diesel 109bhp 4×2 AMT – Rs 12,86,999; RXZ Diesel 109bhp 4×4 MT – Rs 13,56,999.

LEAVE A REPLY

Please enter your comment!
Please enter your name here