കന്‍ഹയ്യക്ക് ബിജെപിയേക്കാള്‍ രാജ്യസ്‌നേഹമുണ്ടെന്ന് നിതീഷ് കുമാര്‍

Posted on: March 4, 2016 7:47 pm | Last updated: March 4, 2016 at 7:47 pm

nitheesh kumarപാറ്റ്‌ന: കന്‍ഹയ്യ കുമാറിന് ബിജെപി നേതാക്കളെക്കാള്‍ രാജ്യസ്‌നേഹമുണ്ടെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കന്‍ഹയ്യക്കെതിരായ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടുദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ നിതീഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ജയില്‍മോചിതനായ ശേഷം കന്‍ഹയ്യ വ്യാഴാഴ്ച്ച ജെഎന്‍യു കാമ്പസില്‍ നടത്തിയ പ്രസംഗത്തെയും നിതീഷ് അഭിനന്ദിച്ചു. മികച്ച പ്രസംഗമാണ് കനയ്യ നടത്തിയത്. തങ്ങളുടെ നയത്തെ എതിര്‍ത്ത് സംസാരിക്കുന്ന വിദ്യാര്‍ഥികളെ മോദി സര്‍ക്കാറിന് ഇഷ്ടമല്ല. കന്‍ഹയ്യ കുമാറിനെ പോലുള്ള വിദ്യാര്‍ഥി നേതാക്കള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും നിതീഷ് പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായ കന്‍ഹയ്യ കുമാര്‍ ബിഹാര്‍ സ്വദേശിയാണ്.