കേരള കോണ്‍ഗ്രസ് വിമതര്‍ ഇടത് മുന്നണിയിലേക്ക് വരുന്നതിനെ എതിര്‍ക്കില്ല: പിണറായി

Posted on: March 4, 2016 7:24 pm | Last updated: March 4, 2016 at 7:24 pm
SHARE

pinarayiതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വിമതവിഭാഗം ഇടത് മുന്നണിയിലേക്ക് വരുന്നതിനെ എതിര്‍ക്കില്ലെന്ന് സിപിഎം പോളിറ്റ്‌ബ്യോറോ അംഗം പിണറായി വിജയന്‍. കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയവര്‍ നേരത്തെ ഇടത് മുന്നണിയുടെ ഭാഗമായിരുന്നവരാണെന്നും പിണറായി പറഞ്ഞു.

വിമതരെ കുറിച്ച് പഠിച്ചതിന് ശേഷം മാത്രമേ അവരെ മുന്നണിയിലെടുക്കുന്ന കാര്യം തീരുമാനിക്കാവൂ എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെ വിമതര്‍ ഇന്ന് എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.