ഓഹരി വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: March 4, 2016 7:13 pm | Last updated: March 4, 2016 at 7:13 pm
SHARE

share marketമുംബൈ: ഓഹരി വിപണികള്‍ തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 39.49 പോയിന്റ് ഉയര്‍ന്ന് 24646.48ലും നിഫ്റ്റി 9.75 പോയിന്റ് നേട്ടത്തില്‍ 7485.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1516 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1087 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭേല്‍, എസ്ബിഐ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, സിപ്ല തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, വിപ്രോ, മാരുതി, എല്‍ആന്റ്ടി, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലുമായിരുന്നു.