മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

Posted on: March 4, 2016 5:54 pm | Last updated: March 5, 2016 at 11:45 am

MANOJ KUMARന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ മനോജ് കുമാറിന് ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. ഭരത് കുമാര്‍ എന്ന പേരിലാണ് മനോജ് കുമാര്‍ അറിയപ്പെട്ടിരുന്നത്.

ക്രാന്തി, വോ കാന്‍ തി, പുരാബ് ഓര്‍ പശ്ചിം, റോട്ടി കപ്ട ഓര്‍ മകാന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് മനോജ് കുമാര്‍ ഇന്ത്യന്‍ സിനിമാ രംഗത്ത് തന്റേതായ ഇടം നേടയെടുത്തത്. 78 വയസ്സുകാരനായ മനോജ് കുമാറിനെ 1992ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

വന്‍ വിജയം നേടിയ ഷഹീദ് എന്ന ചിത്രത്തിനു ശേഷം മനോജ് കുമാര്‍ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാഷ്ടസ്‌നേഹത്തിന്റെ വിവിധ ആവിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 1967ല്‍ മനോജ് കുമാര്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ഉപ്കാര്‍ എന്ന ചിത്രം മികച്ച സംവിധായകനടക്കമുള്ള അഞ്ചോളം ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളാണ് നേടിയത്. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ക്കും ഉപ്കാര്‍ അര്‍ഹത നേടി. 1992ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.