Connect with us

Palakkad

സമഗ്ര കുടിവെള്ള പദ്ധതിക്ക് 18.20 കോടി

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന് 2. 5 കോടി, നഗരസഭാ ഓഫീസ് സമുച്ചയ നിര്‍മ്മാണത്തിന് 8.—18 കോടി, ശ്മശാന നിര്‍മ്മാണത്തിന് 42 ലക്ഷം രൂപയും നീക്കിവെച്ചുകൊണ്ടുള്ള നഗരസഭയുടെ സുസ്ഥിര വികസനം ലക്ഷ്യം വെയ്ക്കുന്ന പ്രഥമ നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ കെ കെ എ അസീസ് അവതരിപ്പിച്ചു.—കുടിവെള്ളത്തിനും റോഡ്, പാലം, അഴുക്കുചാല്‍ നിര്‍മാണം തുടങ്ങിയവക്ക് ബഡ്ജറ്റില്‍ മുന്‍ഗണന ലഭിച്ചപ്പോള്‍ കാര്‍ഷിക മേഖലയെ തഴഞ്ഞു. നെല്‍കൃഷി, തെങ്ങ്, ക്ഷീരവികസനം, മത്സ്യബന്ധനം, മൃഗസംരക്ഷണം, വനവല്‍ക്കരണം, പച്ചക്കറി, മറ്റ് വിളകള്‍ എന്നിവയ്ക്കും അനുബന്ധ മേഖലകള്‍ക്കുമായി 85. 12 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
കൂടാതെ കൃഷിയുടെയും അനുബന്ധ മേഖലകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 13.—22 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. രണ്ടിനും കൂടി ഒരുകോടിയില്‍ താഴെമാത്രമേ നീക്കിയിരുപ്പുള്ളു.
ഭവനനിര്‍മ്മാണം (പട്ടികജാതി ) 1. 26 കോടി രൂപ, ഭവന പുനരുദ്ധാരണം (ജനറല്‍) 10 ലക്ഷം, ഭവന പുനരുദ്ധാരണം (പട്ടികജാതി) 15 ലക്ഷം, അറവുശാല നിര്‍മ്മാണം 62 ലക്ഷം, ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് 1.—70 കോടി, കളിസ്ഥലം 2 കോടി, അഴുക്കുചാല്‍ സംവിധാനം ടാക്‌സി ഓട്ടോറിക്ഷ സ്റ്റാന്‍ഡ് 11.—30 കോടി, പാതകള്‍ പാലങ്ങള്‍ എന്നിവയുടെ മെയിന്റനന്‍സ് 1.—65 കോടി, പുതിയ പാതകള്‍ നിര്‍മ്മിക്കുന്നതിന് 1.—50 കോടി, കുടിവെള്ളം ചെറുകിട തനത് പദ്ധതികള്‍ 30 ലക്ഷം, നഗരസഭാ കാര്യാലയം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ 20 ലക്ഷം, സോളാര്‍ ഹൈമാസ്റ്റ് വഴിവിളക്കുകള്‍ 1.—25 കോടി, അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മ്മാണം അറ്റകുറ്റപ്പണി 11 ലക്ഷം എന്നിവയാണ് ബജറ്റിലെ മറ്റുപ്രാധാന പ്രഖ്യാപനങ്ങള്‍. തെരുവ്‌നായ നിയന്ത്രണത്തിന് 50,000, കയ്യേറ്റം തടയുന്നതിന് 25,000, കിണര്‍ മറ്റ് കുടിവെള്ള സൗകര്യങ്ങള്‍ 50,000, പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ 4 ലക്ഷം എന്നിവയാണ് മറ്റ് വകയിരുത്തലുകള്‍. ആകെ 64,32,24,038 രൂപ വരവും 62, 91,08,000 രൂപ ചെലവും 1,41,16,038 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
കെ കൃഷ്ണദാസ്, സി ഹംസ, പി പി വിനോദ് കുമാര്‍, കെ പി പ്രകാശ് നാരായണന്‍, പി ജയന്‍, സി കുഞ്ഞിക്കണ്ണന്‍, കെ എം ഇസ്ഹാഖ്, പി രാംകുമാര്‍ തുടങ്ങിയവര്‍ തുടര്‍ന്ന് നടന്ന ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു. കെ ക എ അസീസ് മറുപടി പറഞ്ഞു.—

 

Latest