വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇനി വെഞ്ചാലിയില്‍

Posted on: March 4, 2016 11:25 am | Last updated: March 4, 2016 at 11:25 am

തിരൂരങ്ങാടി: കോഴിച്ചെന ഗ്രൗണ്ടിലെ അസൗകര്യം കാരണം മാര്‍ച്ച് എട്ട് മുതല്‍ വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്‌നസ് പരിശോധന ചെമ്മാട് കൊടിഞ്ഞി റോഡിലെ വെഞ്ചാലി ബൈപ്പാസ് പരിസരത്തായിരിക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ. പി കെ ബാബു അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ വര്‍ധിക്കുന്നതിനാലും തിരൂരങ്ങാടി സബ് ആര്‍ ടി ഓഫീസില്‍ ഉദ്യോഗസ്ഥരുടെ അപര്യാപതതയുള്ളതിനാലും ഓഫീസിന്റെ അധികാര പരിധിക്ക് പുറത്തുള്ളവരുടെ അപേക്ഷകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കിലേ സ്വീകരിക്കൂ. അല്ലാത്തപക്ഷം അപേക്ഷകര്‍ തിരൂരങ്ങാടി ഓഫീസ് പരിധിയില്‍ ജോലി ചെയ്യുന്നതിന്റെയോ ബിസിനസ് നടത്തുന്നതിന്റെയോ രേഖകള്‍ ബന്ധപ്പെട്ടവരുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഹാജരാക്കണമെന്ന് ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു.