Connect with us

Kozhikode

ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരനായ വൃദ്ധന്‍ മരിച്ചു

Published

|

Last Updated

താമരശ്ശേരി: ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരനായ വൃദ്ധന്‍ മരിച്ചു. പുതുപ്പാടി ചോയോട് പാറേക്കുത്ത് മുഹമ്മദ്കുട്ടി(78)യാണ് മരിച്ചത്. വൈകിട്ട് നാലരയോടെ ഈങ്ങാപ്പുഴ പാലത്തിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ മലപുറം ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോ അഹമ്മദ്കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം, ജമീല, സൗദ, റംല. മരുമക്കള്‍: ഹൈദ്രു കക്കാട്, സൈനുദ്ധീന്‍ കണ്ണപ്പന്‍കുണ്ട്. യൂസുഫ് കോരങ്ങാട്. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് പയോണ ജുമുഅ മസ്ജിദില്‍.

---- facebook comment plugin here -----

Latest