പാക്കിസ്ഥാനില്‍ ഇന്ത്യയിലേക്ക് നിര്‍മിച്ച കൂറ്റന്‍ തുരങ്കം കണ്ടെത്തി

Posted on: March 3, 2016 7:26 pm | Last updated: March 3, 2016 at 7:26 pm

Border Security Personnel of India doing Patrol duty at India Pakistan borderജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തയില്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മിച്ച കൂറ്റന്‍ തുരങ്കം ബിഎസ്എഫ് കണ്ടെത്തി. ജമ്മു കാശമീരിലെ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയിലാണ് 50 അടി നീളമുള്ള തുരങ്കം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അതികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാനില്‍ ഇന്ത്യയിലേക്ക് ആയുധങ്ങള്‍ ഒളിച്ചുകടത്തുന്നതിനും നുഴഞ്ഞുകയറുന്നതിനുമാണ് ടണല്‍ നിര്‍മിച്ചതെന്നാണ് സൂചന.