Connect with us

Ongoing News

വാട്ട്‌സ് ആപ്പിലൂടെ ഇനി ഡോക്യുമെന്റ്‌സും കൈമാറാം

Published

|

Last Updated

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ ഡോക്യുമെന്റുകളും ഇനി ഷെയര്‍ ചെയ്യാം. ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ തുടങ്ങിയവ മാത്രം ഷെയര്‍ ചെയ്യാന്‍ കഴിയുമായിരുന്ന വാട്‌സ് ആപ്പില്‍ ഇനി മുതല്‍ ഡോക്യുമെന്റെുകളും ഷെയര്‍ ചെയ്യാം. തുടക്കത്തില്‍ പിഡിഎഫ് ഫയലുകള്‍ മാത്രമേ ഇത്തരത്തില്‍ കൈമാറാന്‍ സാധിക്കുകയുള്ളു. ഉടന്‍തന്നെ മറ്റു ഡോക്യുമെന്റുകളും ഷെയര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കമെന്ന് അധികൃതര്‍ അറിയിച്ചു.

ആന്‍ഡ്രോയിഡ് 2.12.453 വേര്‍ഷനിലും 2.12.4 ഐ.ഒ.എസ് വേര്‍ഷനിലുമാണ് ഈ സൗകര്യം ലഭിക്കുക. ഈയിടെ ഗ്രൂപ്പിലെ അംഗത്വപരിധി വര്‍ധിപ്പിച്ചും പുതിയ ഇമോജികള്‍ അവതരിപ്പിച്ചും വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കിയിരുന്നു.

അതേ സമയം പരിഷ്‌കരിച്ച ഐഒഎസ് പതിപ്പില്‍ മറ്റു പ്രത്യേകതകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് ഐ ക്ലൗഡ്, ഡ്രോപ്പ് ബോക്‌സ് , ഗൂഗിള്‍ െ്രെഡവ് എന്നിവയില്‍ സൂക്ഷിച്ച ഫയലുകള്‍ പുതിയ സംവിധാനം വഴി അയക്കാം. ഇപ്പോള്‍ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ ഈ അപ്‌ഡേറ്റ് ലഭിക്കും. ഐഒഎസ് 6.0യ്ക്ക് മുകളിലുള്ള സിസ്റ്റങ്ങളില്‍ ഈ അപ്‌ഡേറ്റ് ലഭിക്കും. മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉടന്‍ തന്നെ ഈ അപ്‌ഡേഷന്‍ ലഭ്യമാകും.

നിലവില്‍ പ്ലേ സ്‌റ്റോറില്‍ അപ്പ്‌ഡേഷന്‍ ഓപ്ഷന്‍ കാണാന്‍ സാധിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് വെബ്‌സൈറ്റില്‍ നിന്ന് അപ്‌ഡേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Latest