ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു

Posted on: March 3, 2016 10:36 am | Last updated: March 3, 2016 at 10:36 am

martin croweവെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ (53) അന്തരിച്ചു. മരണവിവരം ബന്ധുക്കളാണ് പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്. ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ടെസ്റ്റ് ബാറ്റ്‌സ്മാനുമായിരുന്നു മാര്‍ട്ടിന്‍ ഡേവിഡ് ക്രോ.

അദ്ദേഹം 77 ടെസ്റ്റുകളില്‍ നിന്നായി 17 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 5,444 റണ്‍സായിരുന്നു ക്രോയുടെ സമ്പാദ്യം. 16 ടെസ്റ്റുകളില്‍ ക്രോ കിവികളുടെ നായകനായിരുന്നു.

1991 ല്‍ ശ്രീലങ്കയ്‌ക്കെതിരെ വെല്ലിംഗ്ടണില്‍ നേടിയ 299 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. അദ്ദേഹം 143 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 14 വര്‍ഷം ന്യൂസിലന്‍ഡ് ടീമിന്റെ ഭാഗമായിരുന്ന ക്രോ 1996ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ഇന്ത്യക്കെതിരായ പരമ്പരയോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.