ആന്ധ്രയില്‍ ഇനി മുതല്‍ മണല്‍ സൗജന്യം

Posted on: March 3, 2016 9:29 am | Last updated: March 3, 2016 at 9:29 am

sand miningവിജയവാഡ: രാജ്യത്താദ്യമായി നിര്‍മാണാവശ്യങ്ങള്‍ക്ക് മണല്‍ സൗജന്യമാക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് സുപ്രധാനമായ തീരുമാനം. മണല്‍ അവശ്യവസ്തു പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പുതിയ നയത്തിന് രൂപം നല്‍കി.
മണല്‍ സൗജന്യമാക്കിയതോടെ സംസ്ഥാന സര്‍ക്കാറിന് 200 കോടിയുടെ റവന്യൂ നഷ്ടമുണ്ടാകുമെന്ന് സംസ്ഥാന കൃഷി മന്ത്രി പി പുല്ല റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ നിയമം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.