Connect with us

International

ഒരു വര്‍ഷത്തിന് ശേഷം അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി

Published

|

Last Updated

ബഹിരാകാശത്തെ 300ാം ദിവസം ആഘോഷിക്കുന്ന കെല്ലിയും മിഖായേലും. നാസ പുറത്തുവിട്ട ചിത്രം.

വാഷിംഗ്ടണ്‍: ബഹിരാകാശ നിലയത്തില്‍ ഒരു വര്‍ഷത്തോളം താമസിച്ച അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സ്‌കോട്ട് കെല്ലിയും റഷ്യന്‍ ബഹിരാകാശ സഞ്ചാരി മിഖായേല്‍ കോര്‍ണിങ്കോയും ഭൂമിയില്‍ തിരിച്ചെത്തി. മധ്യകസാഖിസ്ഥാനിലെ ജെസ്‌കാസ്ഗനിലാണ് ഇന്ത്യന്‍ സമയം രാവിലെ 9. 55 ഓടെ ഇവര്‍ തിരിച്ചിറങ്ങിയത്. ഏകദേശം 340 ദിവസമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത്. ഇവര്‍ക്കൊപ്പം അഞ്ച് മാസം താമസിച്ച മറ്റൊരു ബഹിരാകാശ യാത്രികനായ റഷ്യയുടെ സെര്‍ജി വോള്‍ക്കോവും തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് താമസിച്ച അമേരിക്കക്കാരനെന്ന റെക്കാര്‍ഡ് 52 കാരനായ കെല്ലി സ്വന്തം പേരില്‍ ചേര്‍ത്തു. ഏറ്റവും ദീര്‍ഘനാള്‍ ബഹിരാകാശത്ത് താമസിച്ച അഞ്ചാമത്തെ റഷ്യക്കാരനാണ് കോര്‍ണിങ്കൊ. ഭൂമിയെ 5,440 തവണ ചുറ്റിയ ഇരുവരും 10, 880 സൂര്യോദയവും കണ്ടു. ദീര്‍ഘകാല ബഹിരാകാശ ജീവിതം മനുഷ്യനില്‍ ചെലുത്തുന്ന സ്വാധീനങ്ങള്‍ കണ്ടെത്തുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഇരുവരും ബഹിരാകാശത്ത് കഴിഞ്ഞത്.

Latest