Connect with us

Kozhikode

പരാതി ബോധിപ്പിക്കാന്‍ ഇനി മെബൈല്‍ ആപ്പും

Published

|

Last Updated

കോഴിക്കോട് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി പരാതിബോധിപ്പിക്കാന്‍ മെബൈല്‍ ആപ്പ് റെഡി. സര്‍വകലാശാല സിന്‍ഡികേറ്റിലെ വിദ്യാര്‍ഥി പ്രതിനിധി പി.ജി മുഹമ്മദാണ് വിദ്യാര്‍ഥികള്‍ക്കായി മെബൈല്‍ ആപ്ലിക്കേഷനുമായി രംഗത്ത് എത്തിയത്.StuVoc (Students Voice) എന്നാണ് പുതിയ ആപ്ലിക്കേഷന് പേര് നല്‍കിയത്.
ആദ്യമായാണ് ഒരു സിന്‍ഡിക്കേറ്റ് മെമ്പര്‍ വിദ്യാര്‍ഥികളുടെ പരാതി സ്വീകരിക്കാനായി ആപ്ലിക്കേഷനുമായി രംഗത്ത് എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് പരാതിബോധിപ്പിക്കാന്‍ കംബ്ലയ്ന്‍സ.് യൂനിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വിവരങ്ങള്‍ അറിയാന്‍ ന്യൂസ്. വിവിധ സേവനങ്ങള്‍ക്ക് സര്‍വിസ്. അപേക്ഷാഫോമുകള്‍ക്ക് ഡൗണ്‍ലോഡ്‌സ്. സഹായങ്ങള്‍ക്ക് ഹെല്‍പ്‌സ്. തുടങ്ങിയ മെനുകള്‍ ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിവിധസേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകള്‍, അവയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിവരങ്ങള്‍, തുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ആപ്ലി്‌ക്കേഷനില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ അപ്പ്‌ലോഡ് ചെയ്യുന്ന പരാതികളും അപേക്ഷകളും ആവശ്യാനുസരണം രജിസ്ട്രാര്‍, പരീക്ഷാകണ്‍ട്രോളര്‍, വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡീന്‍ എന്നിവര്‍ക്ക് ഫോര്‍വേഡ് ചെയ്യും. പരാതികള്‍ക്കുള്ള മറുപടിയും തുടര്‍ന്ന് ബന്ധപ്പെടാനുള്ള വിവരങ്ങളും ഇമെയില്‍ മുഖേന അറിയിക്കും. കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ കമ്പനിയായ സോഫ്റ്റ് ഫ്രൂട്ട് സോല്യൂഷനാണ് ആപ്പ് വികസിപ്പിച്ചത്. അപ്പ് ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്.
സര്‍വകലാശാലാ ചരിത്രത്തില്‍ ശ്രദ്ധേയമായ നിരവധി വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും നേതൃത്ത്വം നല്‍കിയ പി.ജി മുഹമ്മദിന്റെ ഈ ആപ്പിന് വന്‍ സ്വീകാര്യതയാണ് വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിദ്യാര്‍ഥികള്‍ക്കായി ആപ്പ് സമര്‍പ്പിച്ചു. ചടങ്ങില്‍ എം.ജി സിന്‍ഡിക്കറ്റ് അംഗം പി.കെ ഫിറോസ്, കേരളാ യൂത്ത് കമ്മിഷന്‍ അംഗം ടി.പി അഷ്‌റഫലി, സോഫ്റ്റ് ഫ്രൂട്ട് സോല്യൂഷന്‍ സി.ഇ.ഒ നിഷാദ് കെ സലീം, കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ സെക്രട്ടറി കെ.എം ഫവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

https://play.google.com/store/apps/details?id=com.softfruit.stuvoc

 

Latest