സിദ്ദിഖിനെ മത്സരിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ ഡിസിസി

Posted on: March 2, 2016 3:52 pm | Last updated: March 2, 2016 at 3:52 pm
SHARE

a a shukoorആലപ്പുഴ: നടന്‍ സിദ്ദിഖിനെ അരൂരില്‍ മത്സരിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ വ്യക്തമാക്കി. അരൂരില്‍ മത്സരിക്കാന്‍ യോഗ്യതയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു. സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ എംഎല്‍എ എ എം ആരിഫിനെതിരെ സിദ്ദിഖിനെ നിര്‍ത്തി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍.

ചലച്ചിത്രതാരം ജഗദീഷും സിദ്ധിഖും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതില്‍ സിദ്ദിഖിനെ അരൂരാണ് പരിഗണിക്കുന്നതെന്ന പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡിസിസി പ്രസിഡന്റ് എഎ ഷൂക്കൂറിന്റെ പ്രതികരണം..

ജഗദീഷിനെ പത്തനാപുരത്ത് പരിഗണിക്കുമെന്നും സൂചന ഉണ്ട് . എന്നാല്‍ സ്ഥാനാര്‍ഥി ആകുമെന്ന വാര്‍ത്ത സിദ്ദിഖ് നിഷേധിച്ചിട്ടുണ്ട്.