Connect with us

Kasargod

ഖുര്‍ആന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി നിലവില്‍ വരുന്നു

Published

|

Last Updated

കാസര്‍കോട്: ഖുര്‍ആനിനെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയും ചെയ്യുന്ന വര്‍ത്തമാന കാല സാഹചര്യങ്ങളില്‍ ഖുര്‍ആനിക സന്ദേശങ്ങളെ വസ്തുനിഷ്ഠതയോടെ പൊതുജനങ്ങള്‍ക്ക് ബോധിപ്പിച്ച് കൊടുക്കുക എന്ന ലക്ഷ്യവുമായി ഖുര്‍ആന്‍ സമ്പൂര്‍ണ്ണമായി ഹൃദ്യസ്ഥമാക്കിയ ഹാഫിളീങ്ങളുടെ കൂട്ടായ്മ നിലവില്‍ വരുന്നു.
ജില്ലാ അടിസ്ഥാനമാക്കിയാണ് പ്രാഥമികമായി കമ്മറ്റി നിലവില്‍ വരുക. ജില്ലയിലെ ഹാഫിളീങ്ങളെ ഒരുമിച്ച് കൂട്ടി പുതിയൊരു സന്ദേശം സമൂഹത്തിന് നല്‍കാന്‍ ഈ ഏകോപനം വഴി സാധിക്കുമെന്നും കരുതപ്പെടുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കിയ ഹാഫിളീങ്ങള്‍ക്കായിരിക്കും കൂട്ടായ്മയില്‍ അംഗത്വം. ഖുര്‍ആനിക സന്ദേശം മായം ചേര്‍ക്കാത്ത രൂപത്തില്‍ സമൂഹത്തിലെത്തിക്കാനും സംഘടനാ ശാസ്ത്രം വഴി സാധിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
ഖുര്‍ആന്‍ പാരായണ ശാസ്ത്രം സാധാരണക്കാര്‍ക്കും പഠിപ്പിച്ച് അവരെ തെറ്റ്കൂടാതെ ഖുആന്‍ പാരായണം ചെയ്യാന്‍ പഠിപ്പിക്കുക, വിവിധ മേഖലയില്‍ പ്രാപ്തരായ ഹാഫിളീങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക, പൊതുജനങ്ങള്‍ക്ക് ഖുര്‍ആനുമായി ബന്ധപ്പെടാനും സംശയ നിവാരണങ്ങള്‍ക്കും അവസരം ചെയ്തുകൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സംഘടന രൂപവത്കരിക്കുന്നത്.