ഖത്വര്‍ കമ്പനികളില്‍ റിക്രൂട്ട്‌മെന്റ് തുടരുമെന്നു പഠനം

Posted on: March 1, 2016 9:39 pm | Last updated: March 8, 2016 at 9:29 pm

recruitmentദോഹ രാജ്യത്തു പ്രവര്‍ത്തിക്കുന്ന നല്ലൊരു ശതമാനം കമ്പനികളിലും ജീവനക്കാരെ നിയോഗിക്കുന്നതു തുടരുമെന്ന് പഠനം. പിരിച്ചു വിടല്‍ ഭീഷണികള്‍ ഒരുഭാഗത്ത് ആശങ്ക ഉയര്‍ത്തുമ്പോള്‍ 34 ശതമാനം കമ്പനികലും അടുത്ത മൂന്നു മാസത്തിനകം തന്നെ ജീവനക്കാരെ എടുക്കും. 23 ശതമാനം കമ്പനകള്‍ മിക്കവാറും റിക്രൂട്ട് നടത്തേണ്ടി വരുമെന്ന സ്ഥിതിയിലുമാണ്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ജോബ് സൈറ്റായ ബയ്ത് ഡോട്ട് കോമും റിസര്‍ച്ച്, കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ യുഗോവും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
രാജ്യത്തെ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കിടയിലാണ് സര്‍വേ നടന്നത്. ആറു ശതമാനം പേര്‍ മാത്രാണ് തങ്ങളുടെ കമ്പനിയില്‍ മൂന്നു മാസത്തിനിടെ റിക്രൂട്ട്‌മെന്റ് നടക്കാന്‍ സാധ്യതയില്ലെന്ന് അറിയിച്ചത്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഏഴു പേരും ഒരു വര്‍ഷത്തിനകം കമ്പനിയില്‍ പുതിയ ജീവനക്കാരുടെ നിയമനം നടക്കുമെന്നും പറയുന്നു. ഇതില്‍ 35 ശമതാനം പേര്‍ റിക്രൂട്ട്‌മെന്റ് നടക്കുമെന്നു ഉറപ്പിച്ചു പറയുമ്പോള്‍ 35 ശതമാനം പേര്‍ മിക്കവാറും നടക്കും എന്ന അഭിപ്രായക്കാരാണ്. 16 ശതമാനം പേര്‍ക്ക് ഇതേക്കുറിച്ച് പിടിപാടില്ല. നാലു ശതമാനം പേര്‍ മാത്രമാണ് ഈ വര്‍ഷത്തെ റിക്രൂട്ട്‌മെന്റ് സാധ്യതയെ നിഷേധിക്കുന്നത്.
കമ്പനികളില്‍ പ്രതീക്ഷിക്കുന്ന തസ്തികള്‍ സംബന്ധിച്ചും സര്‍വേ സൂചന തരുന്നു. 52 ശതമാനം കമ്പനികള്‍ ടീം ലീഡര്‍, സൂപ്പര്‍വൈസര്‍ പോസ്റ്റുകളേക്ക് ആളുകളെ പ്രതീക്ഷിക്കുമ്പോള്‍ 44 ശതമാനം കമ്പനികള്‍ മിഡ് കാരിയര്‍ ജോലിക്കാരെയാണ് നോക്കുന്നത്. 30 ശതമാനം സ്ഥാപനങ്ങളില്‍ മാനേജര്‍മാരെ ആവശ്യം വരും. മറ്റൊരു 30 ശതമാനത്തില്‍ എന്‍ട്രി ലെവല്‍ പ്രതിനിധികളെയും പ്രതീക്ഷിക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരുടെ കമ്പനികളില്‍ 53 ശതമാനത്തിലും കഴിഞ്ഞ മൂന്നു മാസത്തിനിടെ റിക്രൂട്ട്‌മെന്റ് നടന്നതായി സാക്ഷ്യപ്പെടുത്തുന്നു. ശേഷിക്കുന്നവരില്‍ 14 ശതമാനം പേരുടെ കമ്പനികളില്‍ ആറു മാസത്തിനിടെയും നിയമനം നടന്നു.
ഇപ്പോഴത്തെ തൊഴില്‍ മേഖല മറ്റു മേഖലയോളം പ്രാധാന്യമുള്ളതാണെന്നു വിശ്വസിക്കുന്നവര്‍ പത്തില്‍ മൂന്നു പേര്‍ മാത്രമാണ്. 26 ശതമാനം പേര്‍ മെച്ചപ്പെട്ട മേഖല പ്രതീക്ഷിക്കുന്നു. അതേസമയം, മിഡില്‍ ഈസ്റ്റിലെ തന്നെ മറ്റു രാജ്യങ്ങളേക്കാള്‍ ഖത്വറാണ് മകച്ച രാജ്യമെന്നു വിശ്വസിക്കുന്നവര്‍ 46 ശമതാനം പേരുണ്ട്. ഖത്വറില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത സ്വകാര്യ കമ്പനി ജീവനക്കാരില്‍ 39 ശതമാനം പേര്‍ മള്‍ട്ടി നാഷനല്‍ കമ്പനികളില്‍നിന്നുള്ളവരാണ്. 17 ശതമാനം ചെറുകിട, മധ്യനിര വ്യവസായ സ്ഥാപനങ്ങളിലും 10 ശതാനം പേര്‍ നിലവില്‍ ജോലിയില്ലാത്തവരുമായിരുന്നു. 2015 ഡിസംബര്‍ എട്ടിനും ഈ വര്‍ഷം ജനുവരി 21നുമിടയിലാണ് സര്‍വേ നടന്നത്. മിഡില്‍ ഈസ്റ്റ് തലത്തിലും ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാണ് പ്രതികരണം.