മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി

Posted on: March 1, 2016 10:05 am | Last updated: March 1, 2016 at 10:05 am

oommen chandiതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് സംഭവം. ആശുപത്രിയുടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ഡിവൈഎഫ്‌ഐക്കാര്‍ കരിങ്കൊടി വീശുകയായിരുന്നു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റി. പ്രതിഷേധം നടക്കുമെന്നറിഞ്ഞതിനാല്‍ കനത്ത പോലീസ് സന്നാഹം പരിസരത്തുണ്ടായിരുന്നു.