അജ്മാന്‍ ഫ്രീസോണില്‍ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് സെനഗല്‍

Posted on: February 27, 2016 2:23 pm | Last updated: February 27, 2016 at 2:23 pm
SHARE

ajman-free-zone-entranceഅജ്മാന്‍: അജ്മാന്‍ ഫ്രീസോണ്‍ മേഖലയില്‍ നിക്ഷേപം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍ രംഗത്ത്. അജ്മാന്‍ സന്ദര്‍ശനത്തിനിടെയാണ് സെനഗല്‍ സ്ഥാനപതി ഇബ്‌റാഹീം സൊറിസില്ല അജ്മാനിലെ നിക്ഷേപ സാധ്യതകള്‍ മനസിലാക്കുകയും നിക്ഷേപം നടത്താനുള്ള താത്പര്യം അധികൃതരെ അറിയിക്കുകയും ചെയ്തത്.
അജ്മാന്‍ ഫ്രീസോണ്‍ ഡയറക്ടര്‍ ജനറല്‍ മഹ്മൂദ് ഖലീല്‍ അല്‍ ഹാശിമി മേഖലയിലെ നിക്ഷേപ സാധ്യതകള്‍ സെനഗല്‍ അധികൃതര്‍ക്ക് വിശദീകരിച്ചു. ഇതിനായുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കികൊടുക്കുമെന്നും അദ്ദേഹം സെനഗല്‍ സ്ഥാനപതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here