ഹോള്‍സെയില്‍ മാര്‍ക്കറ്റ് റോഡ് അടച്ചിടുന്നു

Posted on: February 26, 2016 8:15 pm | Last updated: February 26, 2016 at 8:15 pm

ദോഹ: തിരക്കേറിയ ഹോള്‍സെയില്‍ മാര്‍ക്കറ്റ് സ്ട്രീറ്റ് വരും ദിവസങ്ങളില്‍ വിവിധ ഘട്ടങ്ങളായി അടച്ചിടും. പുതിയ ഡുവല്‍ കാരിയേജ് വേ നിര്‍മാണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തികള്‍ അബൂഹമൂര്‍, ഐന്‍ ഖാലിദ്, അല്‍ തുമാമ എന്നിവിടങ്ങളിലെ താമസക്കാരെയും ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്കു പോകുന്നവരെയും ബാധിക്കും.
28ന് പുലര്‍ച്ചെ നാലു വരെ അല്‍ ജസീറ അക്കാദമി എന്‍ട്രന്‍സ് മുതല്‍ മിസൈമീര്‍ പാസ്‌പോര്‍ട്ട് ആന്‍ഡ് ഇമിഗ്രേഷന്‍ ഓഫിസ് വരെയാണ് ആദ്യഘട്ടത്തില്‍ അടക്കുക. മാര്‍ച്ച് മൂന്നു മുതല്‍ മാര്‍ച്ച് ആറു രാത്രി 11വരെയും മാര്‍ച്ച് 10 മുതല്‍ മാര്‍ച്ച് 13ന് രാത്രി 11 വരെയും മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 20 രാത്രി 11 വരെയും ഇതേ റോഡ് അടച്ചിടും.
റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റ്, അല്‍ ഇര്‍ബിയ്യാത്ത് സ്ട്രീറ്റ് റോഡ് വാഹനങ്ങളെ തിരിച്ചുവിടും. അബൂ ഹമൂര്‍ റോഡില്‍ ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡ് ഇന്റര്‍ ചേഞ്ച് മുതല്‍ അല്‍വുഖൂദ് ഇന്റര്‍ചേഞ്ച് വരെ നടക്കുന്ന എട്ടു കിലോമീറ്റര്‍ പുതിയ ഡുവല്‍ കാരിയേജ് വേ നിര്‍മാണത്തിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. എഫ് റിങ് റോഡില്‍ വുഖൂദ് ഇന്റര്‍ചേഞ്ച് മുതല്‍ അല്‍ജസീറ ഇന്റര്‍ചേഞ്ച് വരെ രണ്ടു കിലോമീറ്റര്‍ ഡുവല്‍ കാരിയേജ്‌വേയുടെ നിര്‍മാണവും നടക്കുന്നുണ്ട്.