ഭിന്നത രൂക്ഷം: ജോസഫ് വിഭാഗം നേതാക്കള്‍ എല്‍ഡിഎഫുമായി ചര്‍ച്ച നടത്തി

Posted on: February 26, 2016 12:45 pm | Last updated: February 27, 2016 at 12:47 am

p j josephതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മുമായി ജോസഫ് വിഭാഗത്തിന്റെ ഭിന്നത രൂക്ഷമാകുന്നു. ജോസഫ് വിഭാഗം നേതാക്കള്‍ ഇടത് മുന്നണിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫുമായി ഒരു വിഭാഗം ചര്‍ച്ച നടത്തി.
ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവര്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. യുഡിഎഫ് വിട്ടുവന്നാല്‍ ഘടകകക്ഷിയാക്കാമെന്ന നിലപാടിലാണ് സിപിഎം. കഴിഞ്ഞ ദിവസമാണ് നേതാക്കള്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് പി.ജെ.ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേരളകോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നുസമ്മതിച്ച് ഫ്രാന്‍സിസ് ജോര്‍ജ്. കെ.എം മാണിയോട് ആറുസീറ്റുകള്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും, പാര്‍ട്ടിയിലുളള പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റബര്‍ കര്‍ഷകരുടെ അടക്കമുളള പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നും, ജനങ്ങളും, കര്‍ഷകരും ശക്തമായ ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ തീവ്രമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസഫിന്റെ നിലപാടുകളില്‍ അതൃപ്തിയായതിനാലാണ് ഒരു വിഭാഗം നേതാക്കള്‍ ഇടതു മുന്നണിയിലേക്ക് പോകുന്നതെന്നാണ് വിവരം.