കേരള മുസ്‌ലിം ജമാഅത്ത് നയപ്രഖ്യാപനം നാളെ

Posted on: February 26, 2016 10:29 am | Last updated: February 26, 2016 at 5:59 pm

KATHAPURAMകോഴിക്കോട്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി നാളെ നിലവില്‍ വരും. കഴിഞ്ഞ ഒക്‌ടോബര്‍ പത്തിന് മലപ്പുറത്താണ് സുന്നികളുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രഖ്യാപനം നടന്നത്. തുടര്‍ന്ന് യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ കമ്മിറ്റികള്‍ നിലവില്‍ വന്നു. വ്യാഴാഴ്ചയോടു കൂടി പതിനാല് ജില്ലാ കമ്മിറ്റികളും രൂപവത്കരിച്ചു കഴിഞ്ഞു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ കാലിക്കറ്റ് ടവറില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ക്ലാസെടുക്കും. പ്രൊഫ. കെ എം എ റഹീം റിപ്പോര്‍ട്ട് അവതരിപ്പിക്കും.
വൈകീട്ട് അഞ്ചിന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംഘടനയുടെ നയപ്രഖ്യാപനം നടത്തും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ജീലാനി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.