ഏഴിമല ഉസ്താദിന്റെ ഖബര്‍ തുറന്ന് പരിശോധിച്ചു; നീളം കൂടിയത് ജമാഅത്തുകാര്‍ക്ക് ബോധ്യപ്പെട്ടു

Posted on: February 25, 2016 5:22 pm | Last updated: February 25, 2016 at 5:29 pm
SHARE

ezhimala usthad Qabarമുക്കം: പ്രമുഖ പണഠിതനും സൂഫിവര്യനുമായിരുന്ന, ചെറുവാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഏഴിമല അഹ്മദ് മുസ്‌ലിയാരുടെ ഖബറിന് നീളം കൂടിയത് ബോധ്യപ്പെടാന്‍ മക്കളായ ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ നേതൃത്വത്തില്‍ ഖബര്‍ പരിശോധന നടത്തി. ഖബറിന് രണ്ടര അടിയോളം നീളം കൂടിയതായി തെളിഞ്ഞതോടെ ജമാഅത്ത് നേതാക്കള്‍ വെട്ടിലായി.

ഒരു മാസം മുമ്പ് ഏഴിമല ഉസ്താദിന്റെ മകന്‍ ഇ എന്‍ മഹ്മൂദ് മുസ്‌ലിയാര്‍ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം പിതാവായ ഏഴിമല ഉസ്താദിന്റെ സമീപത്താണ് ഇ എന്നിനെ ഖബറടക്കിയിരുന്നത്. ഇ എന്‍ മഹ്മൂദ് മുസ് ലിയാരെ മറവു ചെയ്തതിനു ശേഷം പിതാവിന്റെ ഖബര്‍ നന്നാക്കാന്‍ ശ്രമിച്ച മക്കള്‍ ഖബര്‍ വൃത്തിയാക്കിയതോടെയാണ് ഏഴിമല ഉസ്താദിന്റെ ഖബറിന് നീളം അധികമുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഖബര്‍ വലുതായത് നാട്ടില്‍ ചര്‍ച്ചയായി. ഏഴിമല ഉസ്താദിന്റെ മക്കളും ജമാഅത്തെ ഇസ്‌ലാമി പ്രഭാഷകരും നേതാക്കളുമായ ഒരു വിഭാഗം ഇതിനെ എതിര്‍ക്കുകയും ഖബര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിക്ക് കത്ത് നല്‍കുകയും ചെയ്തു.

ezhimala usthad qabar2

ഇതു പ്രകാരം ഇവരുടെ സുന്നികളായ മക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഖബര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ സത്യം ബോധ്യപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് ഖബര്‍ പരിശോധിച്ചത്. മീസാന്‍ കല്ല് പരിശോധിച്ചാല്‍ മതിയെന്ന് ആദ്യം പറഞ്ഞ ഇവര്‍ ഖബറിന്റെ അടിക്കല്ല് വരെ പരിശോധിച്ചു. പരിശോധനയില്‍ സാധാരണ ഖബറിനുള്ള നീളത്തേക്കാള്‍ 2.4 അടി നീളം കൂടുതലാണെന്ന് ഇവര്‍ക്ക് ബോധ്യമായി.

മധ്യസ്ഥരായ ചേറ്റൂര്‍ മുഹമ്മദ്, മോയന്‍ കൊളക്കാടന്‍, സത്താര്‍ കൊളക്കാടന്‍ എന്നിവരുടെയും മഹല്ല് ഭാരവാഹികളായ ഒ അബൂബക്കര്‍ മാസ്റ്റര്‍, മോയിന്‍ ബാപ്പു, ഗുലാം ഹുസൈന്‍ എന്നിവരുടെയും സാന്നിധ്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ പിതാവിന്റെ ഖബര്‍ മാന്തിയത്. ജമാഅത്തെ ഇസ്‌ലാമി പണ്ഡിതനും സജീവ പ്രവര്‍ത്തകരുമായ ഇഎന്‍ ഇബ്രാഹിം മൗലവി, മുഹമ്മദ് മൗലവി, അബ്ദുല്‍ ജലീല്‍, അബ്ദുറഹ് മാന്‍, പേരമക്കളായ യൂസുഫ്, ജൗഹര്‍, റസാഖ്, ആദില്‍ എന്നിവരാണ് ഖബര്‍ കുഴിക്കാന്‍ നേതൃത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here