ദോഹയില്‍ കാര്‍ മറിഞ്ഞ് കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരണപ്പെട്ടു

Posted on: February 24, 2016 5:06 pm | Last updated: February 24, 2016 at 5:06 pm
SHARE

brothersഫറോക്ക്: ദോഹയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കോഴിക്കോട് അരക്കിണര്‍ സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. ബര്‍സാന്‍ റിയല്‍ എസ്‌റ്റേറ്റ് ഉടമ അരക്കിണര്‍ സ്വദേശി മാളിയേക്കല്‍ സക്കീറിന്റെ മക്കളായ മുഹമ്മദ് ജുനിധുല്‍ നിബ്രാഷ് (23), സഹേദരന്‍ നജ്മല്‍ റിഷ് വാന്‍ (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെ ദോഹയിലെ ഐന്‍ ഖാലിദി റോഡില്‍ വെച്ച് ഇരുവരും സഞ്ചരിച്ച ക്രൂയിസര്‍ കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. ഇരുവരും നാട്ടില്‍ പഠനം പൂര്‍ത്തിയാക്കി റിയല്‍ എസ്‌റ്റേറ്റ് ബിസ്‌നസില്‍ പിതാവിനെ സഹായിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഫസീലയാണ് മാതാവ്. വ്യാഴാഴ്ച പുലര്‍ച്ചയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് മാത്തോട്ടം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here