പി ജയരാജനുമായി ശ്രീചിത്രയിലേക്കു പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

Posted on: February 24, 2016 9:01 am | Last updated: February 24, 2016 at 12:41 pm
SHARE

P-Jayarajan 2തൃശൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയരാജനെ ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. തൃശൂര്‍ പേരാമംഗലത്തുവച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ജയരാജന് പരുക്കില്ല. എന്നാല്‍ ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മറ്റൊരു ആംബുലന്‍സില്‍ പി ജയരാജനെ രാവിലെ 10 മണിക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. ആവശ്യമെങ്കില്‍ വഴിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

ജയരാജനെ മാറ്റാന്‍ കണ്ണൂര്‍ എസിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, ആശുപത്രിക്ക് മുന്‍പില്‍ പോലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ആംബുലന്‍സിന് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. അതേ സമയം തന്നോട് ഉറങ്ങിപോയിട്ടില്ലെന്നും ടയര്‍ പഞ്ചര്‍ ആയപ്പോള്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ നൗഷാദ് പറഞ്ഞു

ജയരാജനെ ശ്രീചിത്രയില്‍ പരിശോധിക്കണമെന്നു കാണിച്ചു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കത്തു നല്‍കിയിരുന്നു. ജയരാജനെ ശ്രീചിത്രയിലേക്കു മാറ്റാന്‍ റോഡ്, ട്രെയിന്‍ മാര്‍ഗങ്ങളിലേതു വേണമെന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു തീരുമാനിക്കാമെന്നും കത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here