മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്ന് രമേശ് ചെന്നിത്തല

Posted on: February 23, 2016 12:04 pm | Last updated: February 23, 2016 at 12:31 pm
SHARE

ramesh chennithalaതിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ല. അങ്ങനെയൊരു പാരമ്പര്യം കോണ്‍ഗ്രസിനില്ല. നേതാക്കാള്‍ കൂട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. ജയസാധ്യതയും ജനസമ്മതിയുമാവും മാനദണ്ഡമെന്നും ചെന്നിത്തല പറഞ്ഞു.

ബിഡിജെസുമായി ചര്‍ച്ച നടത്തുന്ന കാര്യം ഇപ്പോള്‍ പരിഗണിനയിലില്ല. നിലവില്‍ യുഡിഎഫിനകത്തുള്ള കക്ഷികളുമായി മാത്രമാണ് ചര്‍ച്ച നടത്തുന്നത്. നാലു തവണ ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന ധാരണ ഉണ്ടായിട്ടില്ല. പി.പി.തങ്കച്ചന്‍ ഉദ്ദേശിച്ചത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേ സമയം കുറ്റാരോപിതരും കളങ്കിതരും മാറി നില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.പി വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു. കെ.പി.സി.സിയുടെയും ഹൈകമാന്‍ഡിന്റെയും നിലപാടിനോട് താന്‍ യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here