Connect with us

Kerala

പാമോലിന്‍ കേസ് : ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതി

Published

|

Last Updated

തൃശൂര്‍: പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി. പാമൊലിന്‍ ഇടപാടിനെപ്പറ്റി ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടായിരുന്നുവെന്ന് കോടതി രണ്ട് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഫയല്‍ കണ്ടിട്ടുണ്ടെന്നും ധമനന്ത്രി ഫയല്‍ കാണണമെന്ന് അഡീ. സെക്രട്ടറിയുടെ കുറിപ്പ് ഉണ്ടായിരുന്നെന്നും കോടതി പറഞ്ഞു. ധനമന്ത്രി മന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ഫയലില്‍ ഒപ്പിട്ടിട്ടുണ്ടെന്നും കേസില്‍ ഉദ്യോഗസ്ഥരെ പഴിചാരുന്നതില്‍ കാര്യമില്ലെന്നും വിടുതല്‍ ഹരജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു.

അതേ സമയം പാമോലിന്‍ കേസില്‍ രണ്ട് പേരുടെ വിടുതല്‍ ഹര്‍ജികള്‍ വിജിലന്‍സ് കോടതി അംഗീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെയാണ് വിജിലന്‍സ് ജഡ്ജി എസ്.എസ് വാസന്‍ കുറ്റവിമുക്തരാക്കിയത്. കേസിലെ മൂന്നും നാലും പ്രതികളാണ് പത്മകുമാറും സക്കറിയ മാത്യുവും.

1991-92 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. രാജ്യാന്തര മാർക്കറ്റിൽ പാമൊലിൻ ടണ്ണിനു 392.25 ഡോളർ വിലയുണ്ടായിരുന്നപ്പോൾ 405 ഡോളർ വിലയ്ക്ക് 15,000 ടൺ ഇറക്കുമതി ചെയ്തുവെന്നാണു കേസ്. ഇതുമൂലം 2.32 കോടിയുടെ നഷ്ടമുണ്ടായെന്നു വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പത്മകുമാറിനെയും സഖറിയ മാത്യുവിനേയും ഒഴിവാക്കിയതോടെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍,മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പ്രതികളാണ് കേസില്‍ ഇനി ശേഷിക്കുന്നത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിജിലന്‍സ് കോടതി തള്ളുകയും സര്‍ക്കാര്‍ പിന്നീട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയും ചെയ്തിരുന്നു.
.

Latest