Connect with us

Kerala

സരിത സോളാര്‍ കമ്മീഷന് മുന്നില്‍ ഇന്നും ഹാജരായില്ല; നടപടി എടുക്കുമെന്ന് കമ്മീഷന്‍

Published

|

Last Updated

കൊച്ചി: കൊച്ചി: സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡിഷ്യല്‍ കമ്മിഷന്‍ മുമ്പാകെ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ ഹാജരായില്ല. സാക്ഷി വിസ്താരത്തിന് ഹാജരാകില്ലെന്ന് കാണിച്ച് സരിത കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. 23 ന് ശേഷമുള്ള ഏതുദിവസവും ഹാജരാകാമെന്നാണ് സരിത അറിയിച്ചു. എന്നാല്‍, 24ന് ഹാജരാവണമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ അന്ത്യശാസനം നല്‍കി. ഹാജരായില്ലെങ്കില്‍ നിയമനപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ഡോക്ടര്‍ ഒരാഴ്ചത്തെ ശബ്ദവിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതിനാലാണ് ഹാജരാകാത്തതെന്ന് സരിത അപേക്ഷയില്‍ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സരിത ഹാജരാക്കി. തുടര്‍ച്ചയായി കമ്മീഷനു മുന്നില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുന്ന സരിതയെ അറസ്റ്റ് ചെയ്തു കമ്മീഷനു മുന്നില്‍ കൊണ്ടുവരണമെന്ന് കേസിലെ മറ്റ് കക്ഷികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 24ന് സരിതയോട് നിര്‍ബന്ധമായും ഹാജരായിരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Latest