ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിച്ചു

Posted on: February 19, 2016 10:02 pm | Last updated: February 19, 2016 at 10:02 pm
SHARE

കല്‍ബ: ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ചറല്‍ ക്ലബ്ബില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. പ്രസിഡന്റ് കെ സി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി അബിന്‍ ഷാഫി, വി അഷ്‌റഫ്, സൈനുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യ മത്സരത്തില്‍ സൈനുദ്ദീന്‍ അബ്ദുല്‍ ഹഖ് ടീമും, ഹാരിസ്, ഷാഹുല്‍ ഹമീദ് ടീമും വിജയികളായി.
ഈ ഒരാഴ്ച മത്സരങ്ങള്‍ നടക്കും. അടുത്ത മാസം നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.